Friday, April 15, 2016

tree act delhi

4. വൃക്ഷ അതോറിറ്റിയുടെ യോഗം.- (1) വൃക്ഷ അതോറിറ്റിയുടെ യോഗം മൂന്നു മാസത്തിലൊരിക്കലെങ്കിലും ചെയര്‍മാന്‍ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും വെച്ച് കൂടേണ്ടതാണ്.
(2) വൃക്ഷ അതോറിറ്റിയുടെ യോഗത്തിനുള്ള ക്വോറം വകുപ്പ്  3ലെ ഉപവകുപ്പ് (2)ല്‍ പരാമര്‍ശിച്ചിട്ടുള്ളതില്‍ 3 അംഗങ്ങളായിരിക്കും.
(3) കോപ്റ്റു ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് യോഗത്തില്‍ വോട്ടവകാശമുണ്ടായിരിക്കുന്നതല്ല.
(4) ഏതെങ്കിലും വിഷയതതില്‍ വോട്ടുകളുടെ തുല്യത വരികയാണെങ്കില്‍ ചെയര്‍മാന് രണ്ടാം വോട്ടോ കാസേറ്റിങ് വോട്ടോ ഉണ്ടായിരിക്കുന്നതാണ്.
അധ്യായം 3
ഉദ്യോഗസ്ഥരും ജീവനക്കാരും
5. വൃക്ഷ ഓഫീസറുടെ നിയമനം.-- ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തസ്കികയില്‍ താഴെയല്ലാത്ത ഒന്നോ അധിലധികമോ വനം ഓഫീസര്‍മാരെ ഈ നിയമത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കായി വൃക്ഷ ഓഫീസര്‍മാരായി സര്‍ക്കാരിനു നിയമിക്കാവുന്നതാണ്.
6. മറ്റു ഓഫീസര്‍മാരുടെ നിയമനം.-- സര്‍ക്കാരിനു ആവശ്യമെന്നു തോന്നുന്ന പക്ഷം വൃക്ഷ ഓഫീസര്‍മാര്‍ക്ക് കീഴിലായി അത്തരം ഓഫീസര്‍മാരെയും ജീവനക്കാരെയും സമയാസമയങ്ങളില്‍ നിയമിക്കാവുന്നതാണ്.
അധ്യായം 4
വൃക്ഷ അതോറിറ്റിയുടെ ചുമതലകള്‍
7. വൃക്ഷ അതോറിറ്റിയുടെ ചുമതലകള്‍.--